റീമയുടെ വിലക്ക് നീക്കി

പ്രശസ്ത ചലചിത്ര താരം റീമാ കല്ലിങ്കലിന് ഫിലിം ചേംബര്‍ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കുന്നു. റിമ ഫിലിം ചേംബറിന്റെ കത്തിന് മറുപടി നലകിയതോടെയാണ് വിലക്ക് നീക്കാന്‍ തീരുമാനമായത്.

ഒരു ടെലിവിഷന്‍ പരിപാടിയുടെ അവതാരികയായതിന് റീമയോട് ഫിലിം ചേംബര്‍ വിശദീകരണം തേടിയിരുന്നു. എന്നാല്‍ റീമ ഇതിനോട് പ്രതികരിക്കാതിരിന്നതിനെ തുടര്‍ന്നായിരുന്നു റീമക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.

അതേസമയം ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുക്കുന്നതിന് കരാര്‍ ഒപ്പിട്ടതാണെന്നും പിന്‍മാറാന്‍ താന്‍ ശ്രമിക്കുന്നുണ്ടെന്നും റീമ നല്‍കിയ മറുപടിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. മഴ്‌വില്‍ മനോരമ ചാനലിലെ മിടുക്കി മിടുമിടുക്കി എന്ന പരിപാടിയുടെ അവതാരകയാണ് റീമ.

Share news
error: Content is protected !!
Scroll to Top