സിഗരറ്റ് വാങ്ങാന്‍ ഇനി 21 വയസാകണം

ടീനേജുകാരായ സിഗരറ്റ് വിലിയന്‍മാരെ ഒതുക്കാന്‍ ന്യൂയോര്‍ക്കില്‍ പുതിയ നിയമം നിലവില്‍ വരുന്നു . ഈ നിയമപ്രകാരം ഇനി മുതല്‍ ന്യൂയോര്‍ക്കില്‍ സുഗരറ്റ് വാങ്ങണമെങ്കില്‍ 21 വയസ് തികയണം. നിലവിലെ പ്രായപരിധിയായ 18 ല്‍ നിന്നും സിഗരറ്റ് വാങ്ങാനുള്ള പ്രായം 21 ആക്കി.

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ന്യൂയോര്‍ക്കില്‍ പുകവലി ഗണ്യമായ തോതില്‍ വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ് ഗവണ്‍മെന്റ് ഇത്തരത്തില്‍ ഒരു നിയമം കൊണ്ടു വരാന്‍ സന്നദ്ധമായത്. ആദ്യമായാണ് ഒരു യുഎസ് നഗരത്തില്‍ ഇത്തരത്തിലൊരു നിയമം കൊണ്ടുവരുന്നത്.

പുതിയ കണക്കനുസരിച്ച് കൗമാരകാര്‍ക്കിടയിലാണ് പുകവില കൂടുതലെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് സിഗരറ്റ് വാങ്ങാനുള്ള പ്രായം വര്‍ദ്ധിപ്പിച്ചത്.

കൗമാരക്കാര്‍ക്കിടയിലെ പുകവലി ശീലം ഏറെക്കുറെ നിയന്ത്രിക്കാന്‍ കഴിയുമെന്നു തന്നെയാണ് അധികൃതരുടെ വിശ്വാസം.

Share news
error: Content is protected !!
Scroll to Top