റീമ കല്ലിങ്കല്‍ ആഷിക് അബു വിവാഹം കഴിഞ്ഞിട്ടില്ല ?

മലയാളത്തിന്റെ ബോള്‍ഡ് നായിക റീമ കല്ലിങ്കലും ന്യൂ ജനേറഷന്‍ സംവിധായകന്‍ ആഷിക് അബുവും വിവാഹിതരായെന്നാണ് മോളിവുഡിലെ പുതിയ ഗോസിപ്പ്. കഴിഞ്ഞ ദിവസം എറണാകുളത്ത് വെച്ച് ഇവരുടെ വിവാഹം അതീവ രഹസ്യമായി നടന്നു എന്ന തരത്തിലുള്ള വാര്‍ത്തകളാണ് സോഷ്യല്‍ നെറ്റ് വര്‍ക്ക് സൊസൈറ്റികളില്‍ കത്തിപടരുന്നത്്.

എന്നാല്‍ തങ്ങളുടെ വിവാഹം നടന്നിട്ടില്ലെന്നും താന്‍ വിവാഹം കഴിക്കുകയാണെങ്കില്‍ നിങ്ങളെ എല്ലാം അറിയിക്കുമെന്നും ആയിരുന്നു ആഷിക്കിന്റെ പ്രതികരണം. അതെസമയം തനിക്ക് ഒരു പ്രണയം ഉണ്ടെന്നും താന്‍ പ്രണയിക്കുന്ന ആള്‍ ബിസിനസുകാരനാണെന്നും റീമ വ്യക്തമാക്കിയിട്ടുണ്ട്.
അതേ സമയം ലിവിംങ്ങ് ടുഗെതര്‍ ആണെന്നും ചില കോണുകളില്‍ നിന്ന് അഭിപ്രായം ഉയര്‍ന്നിട്ടുണ്ടെങ്കിലും റീമയും ആഷിക്കും സുഹൃത്തുക്കള്‍ മാത്രമാണെന്ന് ഇരുവരുടെയും അടുത്ത സുഹൃത്തുക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.

22 ഫീമെയില്‍ കോട്ടയം എന്ന ചിത്രം മുതല്‍ ചിത്രത്തിലെ നായികയായ റീമയും സംവിധായകനായ ആഷിക് അബുവും അടുത്ത സുഹൃത്തുക്കളാണ്. റീമ മികച്ച നടിയാണെന്ന് ആഷിക്കും ആഷിക്ക് ഫ്രെന്റ്‌ലിയായ സംവിധായകനാണെന്ന് റിമയും പറഞ്ഞിട്ടുണ്ട്. ഇതിനിടെ കൊച്ചി ബിനാലേ കാണാന്‍ ഇരുവരും ഒന്നിച്ചെത്തിയതോടെ പ്രണയ വാര്‍ത്ത ചൂടു പിടിക്കുകയായിരുന്നു.
ഏതായാലും ഈ വാര്‍ത്ത ശരിയോ തെറ്റോ എന്നറിയാത്ത അങ്കലാപ്പിലാണ് ഇരുവരുടെയും ആരാധപകരും മലയാള ചലചിത്ര ലോകവും.

 

Share news
error: Content is protected !!
Scroll to Top