സംഭവം പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനില്‍
പരപ്പനങ്ങാടി: ട്രെയിന്‍ കാത്തുനിന്ന യുവതിയെ കയറിപ്പിടിക്കുകയും അശ്ലീലം പറയുകയും ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
കോയമ്പത്തൂര്‍ മംഗളൂരു പാസഞ്ചര്‍ ട്രെയിന്‍ കാത്തു നിന്ന യാത്രക്കാരിയെ കടന്നു പിടിക്കുകയും അശ്ലീലം പറയുകയും ചെയ്ത യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
ചേക്കാലി അന്‍വര്‍ സാദത്ത്(28)ആണ് അറസ്റ്റിലായത്. പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്്തു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക





