മോഹന്‍ലാലും ലണ്ടനിലേക്ക്

ലണ്ടന്‍ : ലോകമുറങ്ങാത്ത രാവുകള്‍ക്ക് ഇന്ന് തുടക്കം കുറിക്കുമ്പോള്‍ ആ മുഹൂര്‍ത്തത്തിന് നേര്‍ സാക്ഷിയാവാന്‍ മലയാളത്തിന്റെ സ്വന്തം മോഹന്‍ ലാലും ലണ്ടനിലെത്തി.

പെരുങ്ങോട്ടു മനയിലെ കര്‍്കകിടക ചികിത്സ കഴിഞ്ഞ് മോഹന്‍ലാല്‍ നേരെ പറന്നത് കായികമാമാങ്കത്തിനൊരുങ്ങുന്ന ലണ്ടനിലേക്കായിരുന്നു. ഈ വിവരം മോഹന്‍ലാല്‍ തന്നെയാണ് യാത്രമാധ്യേ സുഹൃത്തുക്കളേയും ആരാധകരേയും അറിയിച്ചത്. മോഹന്‍ ലാല്‍ തന്റെ ഫേസ്ബുക്ക് വാളില്‍ ഇങ്ങനെ കുറിച്ചു ‘എന്റെ ആയുര്‍വേദ ചികിത്സ അവസാനിച്ചു. ഇപ്പോള്‍ ഞാന്‍ ലണ്ടന്‍ ഒളിമ്പിക്‌സിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാനുള്ള യാത്രയിലാണ്’.

മോഹന്‍ലാല്‍ ലണ്ടന്‍ തെരുവിലൂടെ സഞ്ചരിക്കുന്ന ഫോട്ടോയും അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top