മോഹന്‍ലാലിന് ഭാര്യയെ കിട്ടി

മോഹന്‍ലാലിന്റെ ഭാര്യയായി അഭിനയിക്കാന്‍ നായികയെ കിട്ടാതെ ഒരു ചിത്രത്തിന്റെ ഷൂട്ടിങ് വൈകുകയോ…? കേള്‍ക്കുമ്പോള്‍ ആശ്ചര്യം തോന്നും എന്നാല്‍ ആശ്ചര്യപ്പെടേണ്ട സംഭവമുള്ളതാണ്. ജിത്തു ജോസ് സംസിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ നായികയെ കിട്ടാതെ സംവിധായകന്‍ വലഞ്ഞത്.

നേരത്തെ ഈ ചിത്രത്തില്‍ സിമ്രാന്‍ നായികയാകുമെന്നറിയിച്ചിരുന്നെങ്കിലും പിന്നീട് അവര്‍ ചിത്രത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ചിത്രത്തില്‍ നായികയാകുന്നത് മറ്റാരുമല്ല… ലാലിനൊപ്പം അഭിനയിച്ച് നിരവധി ഹിറ്റുകള്‍ മലയാളികള്‍ക്ക് സമ്മാനിച്ച മീനയാണ്.

പ്ലസ്ടു വിദ്യാര്‍ത്ഥിയുടെ അമ്മയായി അഭിനയിക്കണം എന്നതാണത്രെ മലയാളത്തിലെ നായികമാരെ ചത്രത്തില്‍ നിന്നും വിട്ടും നില്‍ക്കാന്‍ പ്രേരിപ്പച്ചത്. അതിനവരെ കുറ്റം പറയുക വയ്യല്ലോ..!!!!

ഏതയാലും ചിത്രത്തിന് നായികയെ കിട്ടിയതിനാല്‍ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Share news
error: Content is protected !!
Scroll to Top