അരവണയില്‍ വീണ്ടും പല്ലി

പത്തനംതിട്ട: ശബരിമലയില്‍ നിന്നും ലഭിച്ച അരവണയില്‍ വീണ്ടും പല്ലിയെ കണ്ടെത്തി. പാലക്കാട് കോങ്ങാട് സ്വദേശി പെരിങ്ങാട്ട് തച്ചോത്ത് വീട്ടില്‍ മോഹനന്‍ വാങ്ങിയ അരവണയിലാണ് പല്ലിയെ കണ്ടത്. പകുതിയോളം അരവണ കഴിച്ച ശേഷമാണ് ചീഞ്ഞ പല്ലിയെ കണ്ടത്. പല്ലിക്കുപുറമെ അരവണയ്ക്ക് പൂപ്പലും ഉണ്ടായിരുന്നു.

21 ബോട്ടില്‍ അരവണയും 21 അപ്പവുമായിരുന്നു ഇവര്‍ വാങ്ങിയത്. മുംബൈയിലുള്ള സഹോദരനുവേണ്ടിയാണ് ഇവര്‍ അരവണ വാങ്ങിയത്. ഇന്ന് രാവിലെ പൊട്ടിച്ച അരവണയിലാണ് പല്ലിയെ കണ്ടത് .തുടര്‍ന്ന് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥന് പരാതി നല്‍കുകയും ചെയ്തു.

മുംബൈയിലെ സഹോദരന് ഇവര്‍ അയച്ച അരവണ ഭക്ഷ്യയോഗ്യമല്ലെന്ന് വിളിച്ചു പറഞ്ഞിട്ടുണ്ടെന്നും മോഹനന്‍ പറഞ്ഞു.

Share news
error: Content is protected !!
Scroll to Top