മോഡിക്കെതിരെ പരാമര്‍ശം നടത്തിയ സഞ്ജീവ് ഭട്ടിനെ പുറത്താക്കാന്‍ അനുമതി

ദില്ലി: ഗുജറാത്ത് കലാപ കേസില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്ക് പങ്കുണ്ടെന്ന് ആരോപിച്ച ഐപിഎസ് ഉദേ്യാഗസ്ഥന്‍ സഞ്ജീവ് ഭട്ടിനെ പറത്താക്കാന്‍ അനുമതി. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ഇക്കാര്യത്തില്‍ അനുമതി നല്‍കിയിരിക്കുന്നത്. സഞ്ജയ് ഭട്ട് ഗുജറാത്ത് സര്‍ക്കാരിനെതിരായി പ്രവര്‍ത്തിച്ചിരുന്നതായും സര്‍വ്വീസ് ദുരുപയോഗം ചെയ്‌തെന്നും സര്‍ക്കാര്‍ ആരോപിച്ചിരുന്നു. ഇക്കാര്യങ്ങള്‍ കാണിച്ച് ആഭ്യന്തര മന്ത്രാലയത്തിന് കത്തയക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് കേന്ദ്ര മന്ത്രാലയം ഭട്ടിനെ പുറത്താക്കാന്‍ അനുമതി നല്‍കിയത്.

2002 ല്‍ നടന്ന ഗുജറാത്ത് കലാപത്തില്‍ മുഖ്യമന്ത്രി നരേന്ദ്ര മോഡിക്ക് പങ്കുണ്ടെന്ന് സത്യവാങ്മൂലം നല്‍കിയതോടെയാണ് സഞ്ജീവ് ഭട്ടിനെതിരായ പ്രതികാര നടപടികള്‍ തുടങ്ങിയത്. ഗോധ്ര കലാപത്തില്‍ കുറ്റക്കാര്‍ക്കെതിരെയുള്ള പോലീസ് നടപടി മോഡി വൈകിപ്പിച്ചു എന്നായിരുന്നു സഞ്ജീവ് ഭട്ട് കോടതിയില്‍ വെളിപ്പെടുത്തിയിരുന്നത്.

 

 

Share news
error: Content is protected !!
Scroll to Top