മെബൈലില്‍ സംസാരിച്ച് റെയില്‍ മുറിച്ച് കടന്ന വനിതാക്ഷേമ ഓഫീസര്‍ ട്രെയിനിടിച്ച് മരിച്ചു.

കോഴിക്കോട്: മൊബൈലില്‍ സംസാരിച്ച് റെയില്‍വേ പാളം മുറിച്ച് കടക്കവെ ബ്‌ളോക്ക് വനിതാക്ഷേമ ഓഫീസര്‍ ട്രെയിന്‍ തട്ടി മരിച്ചു. മലാപറമ്പ് പൈപ്പ്‌ലൈന്‍ റോഡില്‍ ജ്യോതിശ്രീ പി ജ്യോതിയാണ് (47) മരിച്ചത്. റൂറല്‍ ഡവലപ്പ്‌മെന്റ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനത്തില്‍ ആശംസാ പ്രസംഗം നടത്തി മടങ്ങുമ്പോഴാണ് ഇവര്‍ അപകടത്തില്‍ പ്പെട്ടത്.

രണ്ടു വര്‍ഷമായി പന്തലായനി ബ്‌ളോക്ക് ഓഫീസിലാണ് ജ്യോതി ജോലി ചെയ്യുന്നത്.

ഭര്‍ത്താവ് രവീന്ദ്രന്‍ മക്കള്‍ സൂരജ് (എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥി ബാംഗ്‌ളൂര്‍) സൂര്യജ (പ്ലസ്ടു വിദ്യാര്‍ത്ഥിനി) മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

 

Share news
error: Content is protected !!
Scroll to Top