മൂടല്‍ മഞ്ഞ് ;ഡല്‍ഹിയില്‍ വിമാന-ട്രെയിന്‍ സര്‍വീസുകള്‍ തടസപ്പെട്ടു

delhi-snowദില്ലി: കനത്ത മൂടല്‍ മഞ്ഞുമൂലം ഡല്‍ഹിയില്‍ ട്രെയിന്‍, വിമാന സര്‍വീസുകള്‍ തടസപ്പെട്ടു. ഡല്‍ഹിയില്‍നിന്നുള്ള 81 ട്രെയിനുകള്‍ ദീര്‍ഘദൂര ട്രെയിനായ രാജധാനി എക്‌സ്പ്രസ് ഉള്‍പ്പെടെയുള്ള ട്രെയിനുകളാണ് വൈകി ഓടുന്നത്.

ഇന്നും നാളെയും ഓടേണ്ട 13 ട്രെയിനുകള്‍ റദ്ദാക്കി. 40 ട്രെയിനുകളുടെ സമയം മാറ്റിയെന്നും മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥര്‍ ജധാനി, തുരന്തോ, സമ്പര്‍ക്ക് ക്രാന്തി, പുരുഷോത്തം, ഉത്കല്‍, ഹിരാകുഡ് എക്‌സ്പ്രസുകള്‍ക്ക് മുന്‍ നിശ്ചയിച്ച പ്രകാരം സര്‍വീസ് നടത്താനായില്ല.

റണ്‍വേ ദൃശ്യമാകാത്തതിനാല്‍ ഇന്നും പല വിമാന സര്‍വീസുകള്‍ വൈകി. ഒമ്പത് അന്താരാഷ്ട്ര വിമാനങ്ങളും നാല് ആഭ്യന്തര വിമാനവുമാണ് വൈകി സര്‍വീസ് നടത്തിയത്. ഡല്‍ഹി -ലക്‌നൗ വിമാനം റദ്ദാക്കി. ഇന്നലെ 140 വിമാനങ്ങള്‍ വൈകുകയും ഏഴെണ്ണം റദ്ദാക്കുകയും ചെയ്തിരുന്നു.

Share news
error: Content is protected !!
Scroll to Top