മുഖ്യമന്ത്രി തെറ്റു ചെയ്തിട്ടില്ല വയലാര്‍ രവി; പ്രതികരിക്കാനില്ല ആന്റണി

കൊച്ചി: സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി തെറ്റ് ചെയ്തിട്ടില്ലെന്നും അതില്‍ ഉള്‍പ്പെട്ടതായി താന്‍ കരുതില്ലെന്നും വയലാര്‍ രവി പറഞ്ഞു. അതേ സമയം സോളാര്‍ തട്ടിപ്പ് കേസിനെ കുറിച്ച് തനിക്ക് കൂടുതലൊന്നും അറിയില്ലെന്നും അതുകൊണ്ട് തന്നെ അക്കാര്യത്തെ കുറിച്ച് പ്രതികരിക്കാനില്ലെന്നും എ കെ ആന്റണി പറഞ്ഞു.

പേഴ്‌സണല്‍ സ്റ്റാഫിനെ തിരഞ്ഞെടുക്കുമ്പോള്‍ സൂക്ഷിക്കണമെന്ന താക്കീതാണ് വയലാര്‍ രവി നല്‍കിയത്. സോളാര്‍ തട്ടിപ്പ് കേസിലെ പ്രതിയുമായി മുഖ്യമന്ത്രിയുടെ സഹായികള്‍ക്ക് അടുത്ത ബന്ധമുണ്ടെന്ന വാര്‍ത്തകളോട് പ്രതികരിക്കവെയാണ് സ്റ്റാഫിനെ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കണമെന്ന് വയലാര്‍ രവി പറഞ്ഞത്.

സോളാര്‍ തട്ടിപ്പ് കേസിലെ പ്രതിയായ സരിത എസ് നായരുമായി മുഖ്യമന്ത്രിയുടെ സ്റ്റാഫിന് ബന്ധമുണ്ടെന്നതിന്റെ തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് വയലാര്‍ രവിയുടെ ഈ പ്രതികരണം.

Share news
error: Content is protected !!
Scroll to Top