തിരു: സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ചോദ്യം ചെയ്യണമെന്ന് അനേ്വഷണ സംഘത്തിന്റെ നിയമോപദേശം. ശ്രീധരന് നായര്‍ നല്കിയ മൊഴി പ്രകാരം മുഖ്യമന്ത്രിയെ ചോദ്യം ചെയ്യുന്നതില്‍ ധാര്‍മികപരമായി ഒരു തരത്തിലുളള ലംഘനവുമില്ലെന്ന് നിയമോപദേശം ലഭിച്ചതായാണ് വിവരം.
കോടതി ഇടപെട്ട് മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാന്‍ ആവശ്യപെടുന്നതിന് മുമ്പ് തന്നെ ചോദ്യം ചെയ്താല്‍ സര്‍ക്കാരിന്റെയും അനേ്വഷണ സംഘത്തിന്റെയും പ്രതിച്ഛായക്കും മാറ്റുകൂട്ടുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. മാത്രമല്ല അനേ്വഷണം ശരിയായ വഴിക്കാണെന്ന ബോധം ജനങ്ങളില്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തപെടുന്നത്. ഇതോടെ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാനുള്ള നടപടികള്‍ ഉണ്ടാകും എന്നത് തന്നെയാണ് വിലയിരുത്തപെടുന്നത്.




