മുഖ സൗന്ദര്യത്തിന് തൈര്

ചൂടുകാലമായതോടെ നിങ്ങളുടെ മുഖ സൗന്ദര്യത്തിന് കാര്യമായ മങ്ങലേറ്റിട്ടുണ്ടാവും. തുടര്‍ച്ചയായി വെയിലു കൊള്ളുന്നതും, വിയര്‍ക്കുന്നതും മുഖ സൗന്ദര്യത്തിന് മങ്ങലേല്‍പ്പിക്കുമെന്ന കാര്യം ഏത് പ്രായക്കാരെയും ഒരു പോലെ വിഷമിപ്പിക്കുന്ന ഒന്നാണ്. ഇനി ഇതിനായി നിങ്ങള്‍ പണം ചെലവാക്കി ബുദ്ധിമുട്ടുകയൊന്നും വേണ്ട വീട്ടില്‍ നല്ല തൈരുണ്ടെങ്കില്‍ അതുകൊണ്ടു തന്നെ ഈ പ്രശ്‌നം പരിഹരിക്കാവുന്നതാണ്. ഇനി നമുക്ക് ഏതെല്ലാ വിധത്തില്‍ ചര്‍മ്മത്തെ സംരക്ഷിക്കാന്‍ തൈരുപയോഗിക്കാം എന്ന് നോക്കാം.

അുഖം വൃത്തിയായി സൂക്ഷിക്കാന്‍ ഉത്തമമായ ഒരു ക്ലെന്‍സറാണ് തൈര്. ഇതിനായി തൈര് മുഖത്ത് പുരട്ടിയ ശേഷം അല്പ സമയം കഴിഞ്ഞ് കഴുകി കളഞ്ഞാല്‍ മുഖം വൃത്തിയായി കിട്ടും.

തൈരില്‍ അല്പം മഞ്ഞപ്പൊടി ചേര്‍ത്ത് ഇളക്കി ഈ മിശ്രിതം മുഖത്ത് പുരട്ടി അല്പ സമയം മസാജ് ചെയ്താല്‍ വെയിലേറ്റ കരിവാളിപ്പ് മാറി മുഖത്തിന് തിളക്കവും നിറവും ലഭിക്കും.

സൂര്യാഘാതമേറ്റ സ്ഥലത്ത് അല്പം തൈര് പുരട്ടി നോക്കിയാല്‍ നല്ല ആശ്വാസം ലഭിക്കും കൂടാതെ കരിവാളിപ്പ് മാറി കിട്ടുകയും ചെയ്യും. സണ്‍ടാന്‍, സണ്‍ബേണ്‍ എന്നിവക്കുള്ള നല്ല മരുന്നു കൂടിയാണ് തൈര്.

മുഖക്കുരു പ്രായം കൂടുതല്‍ കൊണ്ട് മുഖത്തുണ്ടാകുന്ന ചുളിവുകള്‍ എന്നിവയും തൈര് പുരട്ടുന്നതിലൂടെ പരിഹരിക്കപ്പെടുന്നു.

തൈരില്‍ അല്പം കടലമാവും ചേര്‍ത്ത ് ഉണ്ടാക്കുന്ന ഫേസ് മാസ്‌ക് മുഖ സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നതിന് വളരെ നല്ലതാണ്.
യാതൊരു വിധ പാര്‍ശ്വഫലങ്ങളുമില്ലാതെ വീട്ടീല്‍ തന്നെ ഉണ്ടാക്കാവുന്ന ഈ സൗന്ദര്യ വസ്തു നിങ്ങളുടെ സൗന്ദര്യം വര്‍ദ്ധിപ്പിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

Share news
error: Content is protected !!
Scroll to Top