മീറ്റര്‍ സ്ഥാപിക്കാത്ത ഓട്ടോറിക്ഷകള്‍ക്കെതിരെ നടപടി

മഞ്ചേരി: ഫെയര്‍മീറ്റര്‍ സ്ഥാപിക്കാത്ത ഓട്ടോറിക്ഷകള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്റ്റര്‍ എം.സി മോഹന്‍ദാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആര്‍.റ്റി.എ യോഗത്തില്‍ തീരുമാനം. മീറ്റര്‍ സ്ഥാപിക്കുന്നതിനാവശ്യമായ സമയം നല്‍കും. സ്ഥാപിക്കാത്തവരുടെ പെര്‍മിറ്റ് റദ്ദാക്കുന്നതടക്കമുള്ള നടപടി സ്വീകരിക്കും.

മഞ്ചേരി പുതിയ സ്റ്റാന്‍ഡുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും. പൊതുജനങ്ങള്‍, ബസുടമകള്‍, വ്യാപാരികള്‍ എന്നിവരുടെ നിര്‍ദേശം പരിഗണിക്കും. ഹൈക്കോടതി ഉത്തരവ് പാലിച്ചായിരിക്കും തീരുമാനമെടുക്കുകയെന്ന് ജില്ലാ കലക്റ്റര്‍ പറഞ്ഞു.

സ്വകാര്യ ബസുകളില്‍ റ്റികറ്റ് നല്‍കുന്നതിന് ഉടമകള്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുസംബന്ധിച്ച് അടുത്ത യോഗത്തില്‍ ചര്‍ച്ച ചെയ്യും. സൂപ്പര്‍ ഫാസറ്റ്, ഫാസ്റ്റ് പാസഞ്ചര്‍ അപേക്ഷകള്‍ പരിശോധിച്ച് ആവശ്യമായ നടപടിയെടുക്കാനും യോഗം തീരുമാനിച്ചു. ആര്‍.റ്റി.ഒ വി. സുരേഷ്‌കുമാര്‍, ബസുടമകള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

 

Share news
error: Content is protected !!
Scroll to Top