അരിയല്ലൂര്‍ കടപ്പുറത്ത് അജ്ഞാത മൃതദേഹം

വള്ളിക്കുന്ന്: അജ്ഞാത പുരുഷന്റെ മൃതദേഹം അരിയല്ലൂര്‍ കടപ്പുറത്ത് കരക്കടിഞ്ഞു. നാല്‍പത്തി അഞ്ച് വയസ്സ് പ്രായം തോന്നും മൃതദേഹത്തിന്. രണ്ടു ദിവസത്തെ പഴക്കമെങ്കിലും മൃതദേഹത്തിനുണ്ടാകാമെന്ന് പോലീസ് പറഞ്ഞു.

ചൊവ്വാഴ്ച ഉച്ചയോടെയാണ് മൃതദേഹം ആനങ്ങാടി ഭാഗത്ത് കടലില്‍ ഒഴുകി നടക്കുന്നത് നാട്ടുകാര്‍ കണ്ടത്. പിന്നീടാണ് മൃതദേഹം അരിയല്ലൂര്‍ഭാഗത്ത് കരക്കടിഞ്ഞത്.

പരപ്പനങ്ങാടി പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Share news
error: Content is protected !!
Scroll to Top