Section

malabari-logo-mobile

ഹ്യൂഗോ ഷാവേസ് ചരിത്രമായി

HIGHLIGHTS : കാരക്കാസ്: വെനിസ്വലന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസ്(58) അന്തരിച്ചു.കാരക്കാസിലെ ആശുപത്രിയല്‍ വച്ചാണ് അന്ത്യം. ശ്വാസകോശത്തിലെ അണുബാധ മൂര്...

കാരക്കാസ്:  വെനിസ്വലന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസ്(58) അന്തരിച്ചു.കാരക്കാസിലെ ആശുപത്രിയല്‍ വച്ചാണ് അന്ത്യം. ശ്വാസകോശത്തിലെ അണുബാധ മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് അന്ത്യം. സര്‍ക്കാര്‍ ടെലിവിഷനിലൂടെ വൈസ് പ്രസിഡന്റ് നിക്കോളസ് മദൂരയാണ് മരണവിവരം പുറത്ത് വിട്ടത്.

ക്യൂബയില്‍ നിന്ന് കഴിഞ്ഞ ഡിസംബറില്‍ അര്‍ബുദരോഗത്തിനുള്ള നാലാമത്തെ ശസ്ത്രക്രിയക്ക് ശേഷം ഫ്രിബ്രുവരിയിലാണ് ഷാവേസ് നാട്ടില്‍ തിരിച്ചെത്തിയത്. തുടര്‍ന്ന് കീമോതെറാപ്പി ചികത്സയില്‍ കാരക്കാസില്‍ ചികിത്സ തുടകരുകയായിരുന്നു.

sameeksha-malabarinews

1992 ലെ വെനിസ്വലെ പ്രസിഡന്റ് കാര്‍ലോസ് പെരസിന്റെ ഉദാരവല്‍ക്കരണ സാമ്പത്തിക നയങ്ങള്‍ക്കെതിരെ നടന്ന പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയാണ് ഷാവേസ് വെനിസ്വലയുടെ നായകത്വത്തിലേക്ക് ഉയര്‍ന്നു വന്നത്. സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ദുരിതമനുഭവിച്ച വെനിസ്വല ജനത ആറുവര്‍ഷങ്ങള്‍ക്ക് ശേഷം ഷാവേസിന്റെ സോഷ്യലിസ്റ്റ് ആശയങ്ങള്‍ക്ക് പിന്‍തുണ നല്‍കിയതോടെ രാജ്യം വികസനരംഗത്ത് വന്‍ കുതിപ്പു തന്നെ നടത്തി. പ്രകൃതി വാദക എണ്ണ ഖനികളുടെ കുത്തക സ്വകാര്യ കോര്‍പ്പറേറ്റുകളില്‍ നിന്ന് പിടിച്ചുവാങ്ങി ദേശസാല്‍ക്കരിച്ചത് ഷാവേസിന്റെ വന്‍നേട്ടമായ് വിലയിരുത്തപ്പെടുന്നു.

അമേരിക്കയുടെ മൂക്കിന് താഴെ യാങ്കികളെ വെല്ലുവിളിച്ച് മുതലാളിത്വത്തിന് ബദല്‍ സോഷ്യലിസമാണെന്ന് വിളിച്ചുപറഞ്ഞ ഷാവേസിന്റെ വെനിസ്വയ്ക്ക് പിറകെ പിന്നീട് ലാറ്റിനമേരിക്കയിലെ പല രാജ്യങ്ങളും ഇടതു ഭാഗത്തേക്ക് ചാഞ്ഞു.

മുതലാളിത്തത്തിന് ബദലായി സേഷ്യലിസ്റ്റ് വികസനം നടപ്പിലാക്കി ഷാവേസ് തീര്‍ത്ത പ്രതിരോധമാണ് ലോകത്തിന് മാതൃകയായി മാറിയത്. ഇത് തന്നെയാണ് ലോകത്തെ സാമ്രാജ്യത്വ വിരുദ്ധ മുന്നണി പോരാട്ടത്തില്‍ നായകത്വം ഷാവേസിലൂടെ കാണാന്‍ ലോക ജനതയ്ക്കായത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!