കോഴിക്കോട് : മിംസ് ആശുപത്രിയിലെ നഴ്‌സുമാരും സമരത്തിലേക്ക്. സേവന-വേതന വ്യവസ്ഥകള്‍ പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് മാനേജ്‌മെന്റുമായി നടന്ന ചര്‍ച്ച രാജയപ്പെട്ടതിനാലാണ് അനിശ്ചിതകാല സമരം നടത്താന്‍ നഴ്‌സുമാരുടെ സംഘടന തീരുമാനിച്ചത്. ഇന്ത്യന്‍ രജിസ്‌ട്രേഡ് നഴ്‌സസ് അസോസിയേഷനാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്.
നാനൂറോളം നഴ്‌സുമാര്‍ സമരത്തില്‍ പങ്കെടുക്കും. മുന്‍പ് നാഷ്ണല്‍ ഹോസ്പിറ്റിലില്‍ സമരം നടത്തിയിരുന്നു. മിംമ്‌സില്‍ ഒരു ദിവസത്തെ സൂചനപണിമുടക്കും നടന്നിരുന്നു.
നിരവധി തവണ മാനേജുമെന്റുമായി ചര്‍ച്ച നടത്തിയിട്ടും പ്രശ്‌ന പരിഹാരമുണ്ടാകാത്ത സാഹചര്യത്തിലാണ് നഴ്‌സുമാരുടെ സമരം.




