മാധ്യമങ്ങള്‍ക്കുള്ള പൂക്കളമത്സരം;മെട്രൊ വാര്‍ത്തയ്ക്ക് ഒന്നാം സ്ഥാനം

കോഴിക്കോട്: കാലിക്കറ്റ് പ്രസ് ക്ലബിന്റെ ഓണപൂക്കളമത്സരത്തില്‍ കോഴിക്കോട് മെട്രൊവാര്‍ത്തയ്ക്ക് ഹാട്രിക് വിജയം. കഴിഞ്ഞ രണ്ട്്്് വര്‍ഷവും മെട്രൊവാര്‍ത്തയായിരുന്നു വിജയികള്‍. ഇത്തവണ രണ്ടാം സ്ഥാനം ജന്മഭൂമിയും മൂന്നാം സ്ഥാനം തേജസും കരസ്ഥമാക്കി. ആറ് ടീമുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. ദേശാഭിമാനി, ചന്ദ്രിക, കേസരി ടീമുകളും മത്സരത്തില്‍ പങ്കെടുത്തു. ഒന്നാം സ്ഥാനം നേടിയ മെട്രൊവാര്‍ത്തയ്ക്ക് കെയുഡബ്യുജെ നിയുക്ത സംസ്ഥാ പ്രസിഡന്റ് കെ. പ്രേമനാഥ് സമ്മാനം വിതരണം ചെയ്തു.

ഒന്നാം സ്ഥാനം നേടിയ മെട്രൊവാര്‍ത്താ ടീമിന്് 5001 രൂപയും ട്രോഫിയും ലഭിച്ചു. കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡന്റ് എം. സുധീന്ദ്രകുമാര്‍, സെക്രട്ടറി വിനോദ് ചന്ദ്രന്‍, നിയുക്ത കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂര്‍, നിയുക്ത സെക്രട്ടറി ഷെറിന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

 

Share news
error: Content is protected !!
Scroll to Top