മാനനഷ്ടക്കേസ്; നടി അഞ്ജലിക്കെതിരെ അറസ്റ്റ് വാറണ്ട്

ചെന്നൈ: നടി അഞ്ജലിക്കെതിരെ അറസ്റ്റ് വാറണ്ട്. സംവിധായകന്‍ കലഞ്ജിയം സമര്‍പ്പിച്ച മാനനഷ്ടക്കേസിലാണ് അഞ്ജലിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിച്ചിരിക്കുന്നത്. ചെന്നൈ സെയ്ദാപേട്ട് കോടതിയാണ് വാറണ്ട് പുറപ്പെടുവിപ്പിച്ചിരിക്കുന്നത്. കേസില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് നടപടി.

സംവിധായന്‍ കലഞ്ജിയവും വളര്‍ത്തമ്മയും ചേര്‍ന്ന് തന്നെ പീഡിപ്പിക്കുകയാണെന്നാരോപിച്ച് അജ്ഞലി ഒളിവില്‍ പോയിരുന്നു. എന്നാല്‍ മധ്യസ്ഥ ചര്‍ച്ചയില്‍ വളര്‍ത്തമ്മയുമായി അഞ്ജലി രമ്യതയിലായെങ്കിലും കലഞ്ജിയം അഞ്ജലിക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കുകയായിരുന്നു. തനിക്കെതിരെ അഞ്ജലി നടത്തിയ ആരോപണം തികച്ചും അടിസ്ഥാന രഹിതമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കലഞ്ജിയം കേസ് ഫയല്‍ചെയ്തത്.

നിരവധി തവണ ഈ കേസില്‍ സമന്‍സ് അയച്ചിട്ടും അഞ്ജലി ഹാജരാകാത്തതിനാലാണ് ഇപ്പോള്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിച്ചിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top