മാധവാനന്ദം സ്‌കൂളിന് നേരെ കല്ലേറ്

വള്ളിക്കുന്ന്:  അരിയല്ലൂര്‍ മാധവാനന്ദം സ്‌കൂളിന് നേരെ ഞായറാഴ്ച രാത്രിയില്‍ കല്ലേറ്.രാത്രി 9 മണിയോടെയാണ് സംഭവം. രണ്ട് ബൈക്കുകളിലെത്തിയ നാലംഗസംഘമാണ് അക്രമം നടത്തിയത്. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ഇവരെ പിന്തുടര്‍ന്നെങ്കിലും പിടികൂടാനായില്ല. സ്‌കുളില്‍ നിന്ന് വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി.

കഴിഞ്ഞ ദിവസം ഒരു സംഘം വിദ്യാലയത്തില്‍ കയറി അധ്യാപകനെ ക്രൂരമായി മര്‍ദിച്ചിരുന്നു. ഇദ്ദേഹം ആശുപത്രിയിലാണ്
സ്‌കൂളിലെ ചില പൂര്‍വ വിദ്യര്‍ത്ഥികളും മറ്റും ചേര്‍ന്നാണ് അന്ന് അധ്യാപകനെ മര്‍ദിച്ചത്.
സംഭവത്തില്‍ പ്രതിഷേധിച്ച് അധ്യാപകര്‍ ഇന്ന് ക്ലാസ്സുകള്‍ ബഹിഷ്‌കരിച്ചേക്കുമെന്ന് സൂചനയുണ്ട്‌

 

 

 

അദ്ധ്യാപകനെ സ്‌കൂളില്‍ കയറി മര്‍ദ്ദിച്ചു

Share news
error: Content is protected !!
Scroll to Top