കക്കാട് രണ്ട് വാഹനാപകടം രണ്ട് പേര്‍ക്ക് പരിക്ക്

തിരൂരങ്ങാടി കക്കാടിനടുത്ത് കരിമ്പിലില്‍ ഞായറാഴ്ച ഒരു മണിക്കൂറിനകത്തുണ്ടായ രണ്ട് വാഹനാപകടങ്ങളില്‍ രണ്ട് പേര്‍ക്ക് പരിക്ക്.
അയ്യപ്പ ഭക്തന്‍മാര്‍ സഞ്ചരിച്ചിരുന്ന മിനിബസ്സിയിച്ച് കാല്‍നടയാത്രക്കാരനായ വേങ്ങര വലിയോറ സ്വദേശി വെള്ളയില്‍ മുഹമ്മദ്കുട്ടി(64)ക്ക് പരിക്കേറ്റു.

കര്‍ണാടകത്തില്‍ നിന്നുള്ള അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച ബസ്സാണ് ഇയാളെ ഇടിച്ചത്. മുഹമ്മദ്കുട്ടിയെ കോട്ടക്കല്‍ അല്‍മാസ് അശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വൈകീട്ട് മൂന്ന് മണി സമയത്ത് ഇതേ സ്ഥലത്ത് ജീപ്പും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോയാത്രക്കാരനായ മണ്ടായിപ്പുറം മൂസ(55)ക്ക് പരിക്കേറ്റു. ഇയാളെ തിരൂരങ്ങാടി എംകെഎച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Share news
error: Content is protected !!
Scroll to Top