മഴയില്ലെങ്കില്‍ ജൂണിലും പവര്‍ക്കട്ട് തന്നെ; ആര്യാടന്‍

തിരു: ഇത്തവണ കാലവര്‍ഷം വൈകുകയാണെങ്കില്‍ ജൂണിലും വൈദ്യുത നിയന്ത്രണം വേണ്ടി വരുമെന്ന് വൈദ്യുത മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. കേരളത്തിലെ ഡാമുകളില്‍ ഇപ്പോള്‍ 30 ദിവസത്തേക്കുള്ള വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള വെള്ളം പോലും ഇല്ലെന്നും ആര്യാടന്‍ വ്യക്തമാക്കി. അതേസമയം കേരളത്തില്‍ മഴകുറയുമെന്നും,കാലവര്‍ഷം വൈകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു.

തെക്കന്‍കേരളത്തിലും, മധ്യകേരളത്തിലും മഴ കുറയും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം കോഴിക്കോട്, വയനാട്, കണ്ണൂര്‍,കാസര്‍കോഡ് എന്നീ ജില്ലകളില്‍ മഴ കുറവുണ്ടാകില്ല.

മണ്‍സൂണ്‍ എത്താന്‍ 40 ദിവസത്തെ താമസം ഉണ്ടായിരിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദത്തിന്റെ റിപ്പോര്‍ട്ട.്

 

Share news
error: Content is protected !!
Scroll to Top