ദില്ലി: ചൈനയുമായുള്ള അതിര്‍ത്തി കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും എന്നാല്‍ വര്‍ഷങ്ങളായുള്ള ബന്ധം വഷളാക്കാനില്ലെന്നും വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു.
അതിര്‍ത്തി പ്രശ്‌നം നിലനില്‍ക്കുന്ന ലഡാക്കില്‍ ചൈന വ്യോമാതിര്‍ത്ഥി ലംഘിച്ച റിപ്പോര്‍ട്ടുകള്‍ പുറത്ത വന്ന സാഹചര്യത്തിലാണ് ഖുര്‍ഷിദിന്റെ പ്രതികരണം. ഇന്ത്യാ പാക് അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥ മാറ്റമില്ലാതെ തുടരുകയാണ്.
ചൈനീസ് സേന അതിര്‍ത്തി ലംഘിച്ചതിനെ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മില്‍ അതിര്‍ത്തി പ്രശ്‌നം നിലനില്‍ക്കെയാണ് വ്യോമാതിര്‍ത്ഥി ലംഘിച്ച പ്രശ്‌നങ്ങള്‍ കൂടി സങ്കീര്‍ണ്ണമായിരിക്കുന്നത്. ഇന്ത്യയുടെ ആരോപണങ്ങള്‍ ചൈന നിഷേധിച്ചിരിക്കുകയാണ്. കൂടാതെ ഇന്ത്യ ചൈന മേഖലയില്‍ പട്രോളിങ്ങ് നടത്തുന്നതില്‍ നിന്ന് പിന്‍മാറണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം രണ്ട് ഫ്‌ളാഗ് മീറ്റുകളിലും പരാജയപ്പെട്ടതിനെ തുടര്‍ന്ന് പ്രശ്‌ന പരിഹാരത്തിനായി മൂന്നാമത്തെ ഫ്‌ളാഗ് മീറ്റ് വെള്ളിയാഴ്ച നടന്നേക്കും.
നിലവിലെ സങ്കര്‍ഷ പശ്ചാത്തലത്തില്‍ അടുത്ത മാസം 9 ന് വിദേശകാര്യ മന്ത്രി ചൈന സന്ദര്‍ശിക്കും.




