മല്‍സ്യതൊഴിലാളികള്‍ നിരായുധര്‍; കോസ്റ്റ്ഗാര്‍ഡ്

കൊച്ചി: ഇറ്റാലിയന്‍ കപ്പലില്‍ നിന്നുള്ള വെടിവെപ്പില്‍ കൊല്ലപ്പെട്ട മല്‍സ്യതൊഴിലാളികള്‍ നിരായുധരായിരുന്നുവെന്ന് കോസ്റ്റ് ഗാര്‍ഡ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ എസ്.പി. എസ്.ബസ്ര പറഞ്ഞു.

 

മല്‍സ്യതൊഴിലാളികള്‍ ആയുധധാരികളായിരുന്നു എന്നത് തെറ്റായ വിലയിരുത്തലാണ്. കടല്‍ക്കൊള്ളക്കാരുടെ അക്രമണത്തിനിടെയാണ് വെടിവെച്ചതെന്ന ഇറ്റാലിയന്‍ വാദവും തെറ്റാണ്. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ബസ്ര.

 

വെടിവെപ്പ് കേസ് സംബന്ധിച്ച് ഷിപ്പിംങ് ഡയറക്ടര്‍ ജനറലിന്റെ അന്വേഷണഉത്തരവ് പുറത്തിറങ്ങി. മര്‍ക്കന്റൈന്‍ മറൈന്‍ വിഭാഗത്തിനാണ് അന്വേഷണത്തിന്റെ ചുമതല. ക്യാപ്റ്റന്‍ കെ.സിങ്കാളിന്റെ നേതൃത്വത്തിലുള്ള സംഘം മര്‍ക്കന്റ് ഷിപ്പിംങ് ആക്ട് പ്രകാരമായിരിക്കും അന്വേഷണം നടത്തുക.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top