മലിനജലമൊഴുക്കിയ 4 കടകള്‍ അടച്ചുപൂട്ടി.

തിരൂരങ്ങാടി : കക്കാട് ദേശിയപാതയോരത്ത് ഓടയിലേക്ക് മലിനജലംമൊവഴുക്കിയ നാല് കടകള്‍ അടച്ചുപൂട്ടി. പഞ്ചായത്ത് അധികൃതര്‍ നോട്ടീസ് നല്‍കിയതിനെ തുടര്‍ന്നാണ് കടകള്‍ അടച്ചത്.

ഹോട്ടല്‍ ഷാജി, റോയല്‍ ബേക്കറി ആന്‍ഡ് കൂള്‍ബാര്‍, സാസ് കൂള്‍ബാര്‍, ലൈവ് ഇന്‍ സ്‌റ്റൈല്‍ ബാര്‍ഷോപ്പ് എന്നീകടകളാണ് അടപ്പിച്ചത്.

കഴിഞ്ഞ ദിവസങ്ങളില്‍ പഞ്ചായത്ത് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് കടകളില്‍നിന്ന് ഓടയിലേക്ക് മലിനജലമൊഴുകുന്നതായി കണ്ടെത്തിയത്. ഈ കടയുടമകള്‍ക്കെതിരെ തിരൂരങ്ങാടി പോലീസ് കേസെടുത്തിരുന്നു. മൂന്ന് ദിവസത്തിനുള്ളില്‍ കടകള്‍ അടച്ച് പൂട്ടണമെന്നാവശ്യപ്പെട്ടാണ് പഞ്ചായത്ത് നോട്ടീസ് നല്‍കിയിരുന്നത്. ഹോട്ടല്‍ അടച്ചുപൂട്ടാന്‍ ഫുഡ്‌സേഫ്റ്റി ഇന്‍സ്‌പെക്ടറും നോട്ടീസ് നല്‍കിയിരുന്നു.

Share news
error: Content is protected !!
Scroll to Top