മലപ്പുറത്തെ ചുംബന നേതാവിന്‌ ജാമ്യം

Untitled-1 copyകോട്ടയം: ട്രെയിന്‍ യാത്രയ്‌ക്കിടെ യാത്രക്കാരിയെ ചുംബിച്ച കേസില്‍ പിടിയിലായ ലീഗ്‌ നേതാവിന്‌ ജാമ്യം. മലപ്പുറം കാളികാവ്‌ സ്വദേശി ചെങ്കോട്‌ കുപ്പലത്ത്‌ വീട്ടില്‍ റഹ്മത്തുള്ള(35) യ്‌ക്കാണ്‌ ചെങ്ങന്നൂര്‍ കോടതി ജാമ്യം അനുവദിച്ചത്‌. കോട്ടയം റെയില്‍വെ പോലീസാണ്‌ ഇയാള്‍ക്കെതിരെ കേസെടുക്കുകയും അറസ്‌റ്റു ചെയ്യുകയും ചെയ്‌തത്‌.

തിരുവനന്തപുരത്തു നിന്ന്‌ നിലമ്പൂരിലേക്കുള്ള രാജ റാണി എക്‌സ്‌പ്രസ്സില്‍ വെച്ചാണ്‌ സംഭവം നടന്നത്‌. മലപ്പുറത്ത്‌ ജോലി ചെയ്‌തിരുന്ന നഴ്‌സുമാരുടെ സംഘത്തില്‍പ്പെട്ട യാത്രക്കാരികളില്‍ ഒരാളെയാണ്‌ ഇയാള്‍ അപമാനിച്ചത്‌. ഈ സമയത്ത്‌ ഇയാള്‍ മദ്യപിച്ചിരുന്നു. ഇവര്‍ കിടന്നിരുന്ന ബര്‍ത്തില്‍ ചെന്നാണ്‌ റഹ്മത്തുള്ള ഇവരെ ഉപദ്രവിച്ചത്‌. സ്‌ത്രീ ഒച്ചവെച്ചതോടെ മറ്റ്‌ യാത്രക്കാരും വിഷയത്തില്‍ ഇടപെടുകയും ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു.

Share news
error: Content is protected !!
Scroll to Top