‘ സ്‌ത്രീധനം നമുക്ക്‌ ഇല്ലാതാക്കാം’ ആത്മ ഒരുക്കുന്ന സ്‌ത്രീധനവിരുദ്ധസമ്മേളനം മലപ്പുറത്ത്‌

adma finalമലപ്പുറം::ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാന്‍ നിറവും പണവും മാനദണ്ഡമാകുന്ന നാട്ടില്‍  ഒരു കൂട്ടം യുവാക്കള്‍ സമൂഹത്തിനാകെ മാതൃകയാകുന്നു  സ്‌ത്രീത്വത്തെ വില്‍പ്പനചരക്കാക്കുന്ന സത്രീധനം എന്ന അനാചാരത്തിനെതിരെ യുവതയുടെ കൂട്ടായ്‌മ. ആത്മ ഒരുക്കുന്ന സത്രീധനവിരുദ്ധ സംഗമത്തിന്‌ മലപ്പുറം വേദിയാകുന്നു. ഫെ്ര്രബുവരി 8ാം തിയ്യതി മലപ്പുറം കോട്ടക്കുന്നില്‍ നടക്കുന്ന പരിപാടിക്കായി വന്‍ഒരുക്കങ്ങളാണ്‌ നടക്കുന്നത്‌. ഇവിടെ വെച്ച്‌ സത്രീധനവിരുദ്ധ പ്രതി്‌ജ്ഞയും എടുക്കുന്നുണ്ട്‌.

സത്രീധനത്തിനെതിരെ ചിന്തിക്കുന്ന ആര്‍ക്കും ഈ സംഗമത്തില്‍ പങ്കെടക്കാമെന്ന്‌ സംഘടാകര്‍ പറഞ്ഞു. ആന്റി ഡൗറി മൂവേഴ്‌സ്‌ അസോസസിയേഷന്‍ അഥവാ ആത്മ എന്നാണ്‌ ഈ സംഘടനയുടെ പേര്‌.

സോഷ്യല്‍മീഡിയ വഴി ഇതിന്റെ പ്രചരണം തുടങ്ങിക്കഴിഞ്ഞു. ഇതിനായി തുടങ്ങിയ ഫേസ്‌ ബുക്ക്‌ പേജിന്‌ മികച്ച പ്രതികരണമാണ്‌ ഇതിനകം ലഭിച്ചിരിക്കുന്നത്‌. സംസ്ഥാനത്തെ പ്രഥമ ജില്ലാ സംഗമമാണ്‌ മലപ്പുറത്ത്‌ നടക്കാനൊരുങ്ങുന്നത്‌. സ്‌ത്രീധനം എന്ന അനാചരത്തിന്റെ കരാള ഹസ്‌തങ്ങള്‍ പിടിമുറിക്കിയ ജില്ല എന്നനിലയിലും ഇതിനെതിരെ ശക്തമായ പ്രതികരണത്തിന്‌ തയ്യാറായി മുന്നോട്ടവന്ന മേഖലയെന്നതുമാണ്‌ മലപ്പുറത്തെ പ്രഥമസംഗമത്തിന്റെ വേദിയായി തിരഞ്ഞുക്കാന്‍ കാരണമായതെന്ന്‌ ആത്മയുടെ പ്രവര്‍ത്തകര്‍ പറഞ്ഞു

ഒരു ഭാഗത്ത്‌ പെണ്‍കുട്ടികളെ സ്‌ത്രീധനം നല്‍കാന്‍ കഴിയാതെ അന്യസംസ്ഥാനങ്ങളിലേക്ക്‌ വിവാഹമെന്ന പേരില്‍ നടക്കുന്ന കെട്ടിച്ചയക്കലുകള്‍ വര്‍ദ്ധിക്കുമ്പോള്‍ മറുഭാഗത്ത്‌ പണക്കൊഴുപ്പിന്റെ ഹുങ്കുകാണിക്കുന്ന ആര്‍ഭാടവിവാഹങ്ങള്‍ പെരുകുന്നു. സത്രീധനം സംസ്‌കാരമുള്ള സമൂഹത്തിന്‌ അപമാനമാണെന്ന്‌ വിളിച്ചുപറഞ്ഞുകൊണ്ടാണ്‌ ഈ കാമ്പയിന്‍ കേരളത്തിലുടനീളം സംഘടിപ്പിക്കുന്നത്‌ ഇതിനായി കോളേജ്‌ ക്യാമ്പസുകളില്‍ ഓപ്പണ്‍ ഫോറങ്ങള്‍ നടന്നുവരികയാണ്‌.

Share news
error: Content is protected !!
Scroll to Top