മലപ്പുറത്തിന്റേത് മഹത്തായ സംസ്‌കൃതി: സി. രാധാകൃഷ്ണ്‍

മലപ്പുറം: അനീതിക്കെതിരായ പോരാട്ടത്തിലെ ധീരമനോഭാവവും സ്വന്തം തെറ്റുകള്‍ തിരുത്താനുള്ള വിശാലതയും ചേര്‍ന്നതാണ് മലപ്പുറത്തിന്റെ സംസ്‌കൃതിയെന്ന് പ്രശസ്ത സാഹിത്യകാരന്‍ സി. രാധാകൃഷ്ണന്‍. സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി നടത്തുന്ന സാംസ്‌കാരിക സായാഹ്നത്തില്‍ ‘മലപ്പുറത്തിന്റെ സാംസ്‌കാരിക പൈതൃകം’ എന്ന വിഷയയത്തില്‍ നടത്തിയ ചര്‍ച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മഹത്തായ സംസ്‌കൃതിയാണ് മലപ്പുറത്തിന്റേത്. എല്ലാവരെയും സ്വീകരിക്കുന്ന പാരമ്പര്യമാണത്. ഇത്രയേറെ പ്രതിഭകള്‍ക്ക് ജന്മം നല്‍കിയ മറ്റൊരു നാടില്ലെന്നും അദ്ദേഹം പറഞ്ഞു.

പി. ഉബൈദുള്ള എം.എല്‍.എ അധ്യക്ഷനായി. നിലമ്പുര്‍ നഗരസഭാ ചെയര്‍മാന്‍ ആര്യാടന്‍ ഷൗകത്ത് ആമുഖപ്രസംഗം നടത്തി. സിനിമാ നാടക നടി നിലമ്പൂര്‍ ആയിഷ, സാഹിത്യക്കാരന്‍ സി. രാധാകൃഷ്ണന്‍, ചരിത്രകാരന്‍ എം.ഗംഗാധരന്‍ എന്നിവരെ പൊതുവിദ്യാഭ്യാസ ഡയറക്റ്റര്‍ എ. ഷാജഹാന്‍ ആദരിച്ചു. കലോത്സവ വിജയികള്‍ക്കുള്ള സമ്മാനദാനം ആര്യാടന്‍ ഷൗകത്ത് വിതരണം ചെയ്തു.

 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top