മലപ്പുറം നവോദയക്ക മികച്ച വിജയം

മലപ്പുറം: പ്ലസ് റ്റു പരീക്ഷയില്‍ ജവഹര്‍ നവോദയ വിദ്യാലയം മികച്ച വിജയം നേടി.

41 പേര്‍ പരീക്ഷയെഴുതിയതില്‍ 34 പേര്‍ ഡിസ്റ്റിങ്ഷനോടെ പാസായി. ഏഴ് പേര്‍ക്ക് ഫ്സ്റ്റ് ക്ലാസുണ്ട്. സ്‌കൂളില്‍ ഒന്നാം സ്ഥാനം നേടിയ വിദ്യാര്‍ഥിക്ക് 95 ശതമാനം മാര്‍ക്കുണ്ട്.

ഇക്കഴിഞ്ഞ പത്താംക്ലാസ് പരീക്ഷയെഴുതിയ 75 പേരില്‍ 21 പേര്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയതായും പ്രിന്‍സിപ്പല്‍ വി.ബി. സുധ അറിയിച്ചു.

 

Share news
error: Content is protected !!
Scroll to Top