മമ്മുട്ടിയുടെ ‘മലബാര്‍’ മലപ്പുറത്ത്

സ്പിരിറ്റ എന്ന സാമൂഹ്യ ചിത്രത്തിനുശേഷം മമ്മുട്ടിക്കുവേണ്ടി രജ്ഞിത്ത് രചന നിര്‍വഹിക്കുന്ന മലബാര്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍ തുടങ്ങും.

ടെന്‍ഷനില്ലാതെ ജീവിതം ആഘോഷിക്കുന്ന കാര്‍ഡ്രൈവറായ ബാപ്പുട്ടിയുടെ വേഷത്തിലാണ് മമ്മുക്ക ഈ ചിത്രത്തിലെത്തുന്നത്. ജി എസ് വിജയനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

മലയാള ഭാഷയുടെ പ്രാദേശിക വഴക്കങ്ങളുടെ സൗന്ദര്യം ഓരോ ചിത്രത്തിലും മനോഹരമായി പകര്‍ത്തിയ രജ്ഞിത്തിന്റെ ഈ ചിത്രത്തില്‍ നായികയായി കാവ്യയെത്തുന്നതും തനി നീലേശ്വരം ഭാഷ സംസാരിച്ചുകൊണ്ടാണ്.

Share news
error: Content is protected !!
Scroll to Top