മമ്മുട്ടി കുടുംബത്തിലെ താരപുത്രന്‍മാര്‍ ഒന്നിക്കുന്നു.

ദുല്‍ഖറിന് ഇപ്പോള്‍ മമ്മുട്ടിയുടെ മകന്‍ എന്ന മേല്‍വിലാസം ആവശ്യമില്ല. ഉസ്താദ് ഹോട്ടലിലൂടെ അനായാസമായ അഭിനയ തികവിലൂടെ ദുല്‍ഖര്‍ മലയാളിയുടെ മനം കവര്‍ന്നു. ദുല്‍ഖറും മമ്മുട്ടിയുടെ സഹോദര പുത്രന്‍ മഖ്ബൂല്‍ സല്‍മാനുമാണ് സിനിമയില്‍ ഒന്നിക്കുന്നത്. സഹോദരനായ സീരിയല്‍ സിനിമാതാരം ഇബ്രാഹിംകുട്ടിയുടെ മകനായ മഖ്ബൂല്‍ സല്‍മാനും ഇപ്പോള്‍ തന്നെ മലയാള സിനിമ രംഗത്തെ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു കഴിഞ്ഞു.

പുതുമുഖ സംസിധായകനായ അനീഷ് ഉപാസന സംവിധാനം ചെയ്യുന്ന ‘മാറ്റിനി” യിലാണ് താരപുത്രന്‍മാര്‍ ഒന്നിക്കുന്നത്. സെപ്റ്റംബര്‍ ആദ്യവാരത്തില്‍ ചിത്രീകരണം ആരംഭിക്കും. ദുല്‍ഖര്‍ ഇപ്പോള്‍ രൂപേഷ്- പീതാംബരന്റെ ‘തീവ്ര’ത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top