കൊല്‍ക്കത്ത : ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഇന്ത്യയിലെ പ്രമുഖ ചാനലായ സിഎന്‍എന്‍- ഐബിഎന്റെ ടോക് ഷോയില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളെ ചീത്ത വിളിച്ച് ഇറങ്ങിപ്പോയത് വിവാദമാകുന്നു.
ഒരു വര്‍ഷം പി്ന്നിടുന്ന മമതയുടെ ബംഗാള്‍ ഭരണത്തെ കുറിച്ച് ചര്‍ച്ച ചെയുന്ന ഐബിഎന്‍ ടോക്ഷോയിലാണ് നാടകീയമായ രംഗങ്ങള്‍ ഉണ്ടായത്.
കാര്‍ട്ടൂണ്‍ വരച്ച ജാദവ്പൂര്‍ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ അമ്പികേഷ് മഹാപത്രയ്‌ക്കെതിരെ കേസെടുത്ത സംഭവത്തെകുറിച്ചുള്ള വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങളും ബംഗാളില്‍ നടന്ന സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളെകുറിച്ചുള്ള ചോദ്യങ്ങളുമാണ് മമതയെ പ്രകോപിപ്പിച്ചത്.
ചര്‍ച്ചയുടെ സമയത്ത് സദസില്‍ നിന്ന് ഒരു വിദ്യാര്‍ത്ഥിനി ചോദ്യങ്ങള്‍ ഉയര്‍ത്തിയ ഉടനെ രോഷാകുലയായ മമത ചോദ്യം ചോദിച്ച വിദ്യാര്‍ത്ഥിനി സിപിഎം കേഡറാണെന്നും ചോദിച്ചത് മാവോയിസ്റ്റ് ചോദ്യമാണെന്നും ഇതിന് താന്‍ മറുപടി നല്‍കില്ലെന്നും രൂക്ഷമായ ഭാഷയില്‍ പറഞ്ഞ് മൈക്ക് വലിച്ചെറിഞ്ഞ് വേദിവിട്ട് ഇറങ്ങിപോവുകയായിരുന്നു.
മമതയുടെ സഹിഷ്ണുതയില്ലാത്ത ഈ നിലപാടിനോട് കടുത്ത പ്രതിഷേധമാണ് ഉയര്‍ന്ന് വന്നിരിക്കുന്നത്.
[youtube]http://www.youtube.com/watch?v=vx-2SsI4B9U[/youtube]




