മദ്യപിച്ച് പരാക്രമം നടത്തിയ പോലീസുകരാനെതിരെ പരാതിനല്‍കി.

തിരൂര്‍ : തിരൂരില്‍ സ്‌പെഷല്‍ഡ്യൂട്ടിക്കെത്തിയ മലപ്പുറം എആര്‍ ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസര്‍ ജോസുകുട്ടിയാണ് മദ്യപിച്ച് ലക്കുകെട്ട് പരാക്രമം നടത്തിയത്. പൂങ്ങോട്ടുകുളത്ത് ഡ്യൂട്ടികെത്തിയ ജോസുകുട്ടി മദ്യപിച്ച് നാട്ടുകാര്‍ക്കും വാഹനയാത്രക്കാര്‍ക്കും നേരെ പരാക്രമം നടത്തുകയായിരുന്നു.

വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ എസ്‌ഐക്ക് നേരെയും ഇയാള്‍ തിരിഞ്ഞു. പിന്നീട് വൈദ്യ പരിശോധനയ്ക്കായി തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാള്‍ അവിടെയും പ്രശ്‌നമുണ്ടാക്കി.

സംഭവത്തെ തുടര്‍ന്ന് പോലീസുകാരനെതിരെ എസ്‌ഐ ജില്ലാ പോലീസ് ചീഫിന് റിപ്പോര്‍ട്ട് നല്‍കി.

 

Share news
error: Content is protected !!
Scroll to Top