മദ്യപാനം കുറയ്ക്കാന്‍ മീരാ ജാസ്മിന് ഉര്‍വശിയുടെ ഉപദേശം

അമിതമായ മദ്യപാനം ജീവിതം തകര്‍ക്കുമെന്ന് മീരാജാസ്മിന് ഉര്‍വശി ഉപദേശം നല്‍കിയതായി പാപ്പരാസികളുടെ റിപ്പോര്‍ട്ട്. മദ്യം എല്ലാം തകര്‍ക്കുന്നതാണെന്നും പിന്നീട് വിഷമിക്കാതിരിക്കാന്‍ ചില നിയന്ത്രണങ്ങള്‍ ജീവിതത്തില്‍ കൊണ്ടുവരേണ്ടത് അത്യാവശ്യമാണെന്നും ഉര്‍വശി മീരയെ ഉപദേശിച്ചെന്നാണ് ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അതെസമയം ഇത്തരത്തിലുള്ള അഭ്യൂഹങ്ങള്‍ പരക്കുമ്പോഴും എവിടെവെച്ചാണ് മീരയെ ഉര്‍വശി ഉപദേശിച്ചതെന്നുമാത്രം റിപ്പോര്‍ട്ടില്‍ പറയുന്നില്ല.

‘ലേഖാ തരൂര്‍ പറയാതിരുന്നത്’ എന്ന ചിത്രത്തിന്റെ പേരില്‍ ഉയര്‍ന്നിരിക്കുന്ന വിവാദങ്ങളുടെ ഫശ്ചാത്തലത്തിലാണ് ഈ അഭ്യുഹങ്ങളുടെ പ്രചരണവും എന്നാണ് പിന്നണി സംസാരം.

Share news
error: Content is protected !!
Scroll to Top