പി ജി ഡിപ്ലോമ ഇന്‍ പ്ലാന്റ് ബയോ ടെക്‌നോളജി: അപേക്ഷാ തിയതി നീട്ടി.

കാലിക്കറ്റ് സര്‍വ്വകലാശാല പിജി ഡിപ്ലോമ ഇന്‍ പ്ലാന്റ് ബയോടെക്‌നോളജി കോഴ്‌സിന് അപേക്ഷിക്കാനുള്ള അവസാനതിയതി ജൂണ്‍ 30 വരെ നീട്ടി. 50% മാര്‍ക്കോടെ ബി.എസ്.സി ബോട്ടണി/ബയോ ടെക്‌നോളജി ആണ് പ്രവേശന യോഗ്യത. മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ സംവരണതത്വങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും പ്രവേശനം. അപേക്ഷാഫോം സര്‍വ്വകലാശാല വെബ്‌സൈറ്റില്‍ (ംംം.ൗിശ്‌ലൃശെ്യേീളരമഹശരൗ.േശിളീ) നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷാഫീസായി സര്‍വ്വകലാശാല ഫണ്ടില്‍ 200 രൂപ അടച്ച ചലാന്‍ രസീതും പൂരിപ്പിച്ച അപേക്ഷയും ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പുകളും സഹിതം ഡയറക്ടര്‍, ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ പ്ലാന്റ് ബയോടെക്‌നോളജി, കാലിക്കറ്റ് സര്‍വ്വകലാശാല, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി.പി.ഒ, മലപ്പുറം -673635 എന്ന മേല്‍വിലാസത്തില്‍ ജൂണ്‍ 30 നകം ലഭിക്കണം.

Share news
error: Content is protected !!
Scroll to Top