ഡല്‍ഹി: കിഴക്കന്‍ ഡല്‍ഹിയില്‍ നിര്‍മാണത്തിലിരുന്ന മതില്‍ ഇടിഞ്ഞു വീണ് അഞ്ചുകുട്ടികള്‍ മരിച്ചു. ഒരു കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു.
ഇന്ന് രാവിലെ 10 മണിക്ക് മയൂര്‍ വിഹാറിനു സമീപം ദള്ളാപുര ഗ്രാമത്തിലാണ് അപകടമുണ്ടായത്. നിര്‍മാണത്തിലുരുന്ന ഒഴിഞ്ഞ പുരയിടത്തില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടികളുടെ മുകളിലേക്ക് നിര്‍മാണത്തിലിരുന്ന പത്തടി ഉയരമുള്ള മതില്‍ തകര്‍ന്നു വീഴുകയായിരുന്നു.
മരിച്ച കുട്ടികളെല്ലാം പത്തുവയസ്സില്‍ താഴെയുള്ളവരാണ് .
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




