വള്ളിക്കുന്നില്‍ ട്രെയിന്‍ തട്ടി യുവതി മരിച്ചു; മറ്റൊരു യുവതി അത്ഭുതകരമായ് രക്ഷപ്പെട്ടു.

വള്ളിക്കുന്ന്: വള്ളിക്കുന്നില്‍ ട്രെയിന്‍ തട്ടി യുവതി മരിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് 1.30 മണിയോടെ കോയമ്പത്തൂര്‍- മംഗലാപുരം പാസഞ്ചര്‍ തട്ടിയാണ് അപകടം സംഭവിച്ചത്. കോട്ടക്കല്‍ പറപ്പൂര്‍ മൂരിക്കുന്നത്ത് പൊട്ടിപ്പാറ അലവിയുടെ മകള്‍ റഹ്മത്താ(23)ണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന മറ്റൊരു പെണ്‍കുട്ടി അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

മരിച്ചയുവതിയും ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടിയും ഏറനാട് എക്‌സ്പ്രസ്സില്‍ വള്ളിക്കുന്ന് റെയില്‍വേസ്റ്റേഷനില്‍ വണ്ടിയിറങ്ങി. റെയിലരികിലൂടെ തെക്കുഭാഗത്തേക്ക് നടക്കുകയായിരുന്നു. ഇതിനിടെ തെക്കുനിന്നുവന്ന
ട്രെയിന്‍ ഇടിച്ചാണ് ഒരള്‍ മരിച്ചത്.

റഹ്മത്തിന്റെ മൃതദേഹം തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇരുവരും അയല്‍വാസികളാണ്. ബന്ധുക്കളും നാട്ടുകാരും വിവരമറിച്ച് പരപ്പനങ്ങാടി പോലീസ് സ്‌റ്റേഷനിലേക്ക് തിരിച്ചിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top