മണല്‍ലോറിയുടെ കൊലവിളി വീണ്ടും ; ബൈക്ക് യാത്രികന്‍ മരിച്ചു

തിരൂര്‍  : നേര്‍ച്ച കഴിഞ്ഞ് മടങ്ങുന്നതിനിടെ ബൈക്ക് യാത്രക്കാരന്‍ മണല്‍ ലോറിയിടിച്ച്  മരിച്ചു.  നരിപ്പറമ്പ് അന്നാരത്താടി യാഹു (52) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന കളത്തില്‍ വളപ്പില്‍ ചെറിയബാവ (32)ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി 11.30 ന് ആലത്തിയൂര്‍ ആലുങ്ങല്‍ വെച്ചായിരുന്നു അപകടം. ബി.പി അങ്ങാടി നേര്‍ച്ച കഴിഞ്ഞ് ബൈക്കില്‍ മടങ്ങുന്നതിനിടെ ചമ്രവട്ടം ഭാഗത്ത് നിന്നുംമണലുമായി വന്ന ലോറിയിടിക്കുകയാരുന്നു. അപകടത്തെ തുടര്‍ന്ന് ബൈക്കിന് പിറകിലിരുന്ന യാഹു തെറിച്ച് ലോറിക്കടിയിലേക്ക് വീഴുകയായിരുന്നു.

ഇരുവരേയും തിരൂര്‍ ജില്ലാ ആസ്പത്രിയിലെത്തിച്ചെങ്കിലും യാഹു ഇന്ന്  ഉച്ചയോടെ മരിക്കുകയായിരുന്നു. ചുമട്ട് തൊഴിലാളിയായിരുന്നു.
ഭാരതപ്പുഴയില്‍ നിന്ന് മണല്‍കടത്തുന്ന സംഘങ്ങളുടെ വിളയാട്ടമാണ് രാത്രികാലങ്ങളില്‍ ഈ റോഡുകള്‍.
ഭാര്യ- ഖദീജ. മക്കള്‍- സീനത്ത്, മൈമൂന, മാരിയ്യത്ത്, അലിമോന്‍.

Share news
error: Content is protected !!
Scroll to Top