മഞ്ജു വാര്യര്‍ മോഹന്‍ലാലിന്റെ തമ്പുരാട്ടിയായി തിരച്ചെത്തുന്നു

ഏറെക്കാലമായി മലയാളസിനിമാ പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന വാര്‍ത്തയെത്തി. മലയാളത്തിന്റെ സ്വന്തം മഞ്ജുവാര്യര്‍ വീണ്ടും സിനിമയിലേക്ക് തിരിച്ചുവരുന്നു. മലയാളത്തിലെ മികച്ച സംവിധായകരിലൊരാളായ രഞ്ജിത്തിന്റെ ചിത്രത്തി്ല്‍ നായികയായാണ് മഞ്ജുവിന്റെ മടങ്ങിവരവ്. മോഹന്‍ലാലണ് ചിത്രത്തിലെ നായകന്‍.

നീണ്ട ഇടവേളക്കു ശേഷം അമിതാഭ് ബച്ചനോടൊപ്പം പരസ്യചിത്രത്തിലുടെ ക്യാമറക്കു മുന്നിലേക്കുള്ള മഞ്ജുവിന്റെ തിരിച്ചുവരവ് ഒരു രണ്ടാവരവായി മാധ്യമങ്ങള്‍ ആഘോഷിച്ചിരുന്നു. ജോഷി സംവിധാനം ചെയ്ത പത്രത്തിലെ ദേവിക എന്ന കഥാപാത്രത്തെയാണ്് മഞജു അവസാനം അവതരിപ്പിച്ചത്.

മോഹന്‍ലാലിന്റെയും രഞ്ജിത്തിന്റെയും എക്കാലത്തേയും സൂപ്പര്‍ഹിറ്റ് ചിത്രമായ ആറാംതമ്പുരാന്റെ രണ്ടാം ഭാഗമാണ് ഈ ചിത്രമെന്നും സൂചനയുണ്ട്. ആറാംതമ്പുരാനിലെ ഉണ്ണിമായ മഞ്ജു വാര്യരുടെ മികച്ച് കഥാപത്രങ്ങളിലൊന്നാണ്.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരമ്പാവൂര്‍ നിര്‍മി്ക്കുന്ന ഈ ചിത്രം ഡിസംബര് ആദ്യവാരം ചിത്രീകരണം തുടങ്ങും.

 

Share news
error: Content is protected !!
Scroll to Top