.ബസ്സ് കത്തിക്കാനും ശ്രമം: ഒരാള്‍ക്ക് ഗുരതരമായി പരിക്കേറ്റു.
കോട്ടക്കല്‍: :ദേശീയപാത 17ല്‍ കോട്ടക്കലിനടുത്ത് കോഴിച്ചിനയില്‍ ബസ്സ് ഓട്ടോയിലിടിച്ച് ഒരാള്‍ക്ക് ഗുരതരമായ പരിക്കേറ്റു. തിരൂരങ്ങാടി വാക്കാടന്‍ ഹുസൈനിന്റെ മകന്‍ മുഹമ്മദ് ഫാസിലാണ്(24) പരിക്കേറ്റത്.
സംഭവത്തില്‍ പ്രകോപിതരായ ജനക്കൂട്ടം അപകടത്തിന് കാരണമായ ബസ്സ് അടിച്ച് തകര്‍ത്തു. ഈ ബസ്സ് കത്തിക്കാനുള്ള ശ്രമവും നടന്നു. ഇന്ന് രാത്രി ഒമ്പത് മണിയോടെയാണ് അപകടം നടന്നത്. എംഎസ്പി ക്യാമ്പിന് മുന്‍വശത്ത് വച്ചാണ് അപകടം.
പരിക്കേറ്റയാളെ കോട്ടക്കല്‍ മിംസ് ആശുപ്ത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കോഴിക്കോട് നിന്ന തൃശ്ശുരിലേക്ക് പോകുകയാരുന്ന സ്വകാര്യബസ്സും തിരൂരങ്ങാടിയിലേക്ക് പോകുകയായിരുന്ന ഓട്ടോയുമാണ് കുട്ടിയിടിച്ചത്. താനൂരില്‍ അപകടം നടന്ന് രണ്ടു ദിവസത്തിനുള്ളില്‍ മറ്റൊരു ബസ്സ് ഓട്ടോയിലിടിച്ചതാണ് നാട്ടുകാരെ പ്രകോപിതരാക്കിയത്. സംഘര്‍ഷാവസ്ഥ ഒരു മണിക്കൂറോളം നീണ്ടു നിന്നു. പിന്നീട് പൊന്നാനി സിഐയുടെ നേതൃത്വത്തില്‍ വന്‍പോലീസ് സംഘം സ്ഥലത്തെത്തിയാണ് സംഭവും നിയന്ത്രണാതീതമാക്കിയത്. അപകടത്തില്‍ പ്പെട്ട ബസ് കോട്ടക്കല്‍ പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി.




