മജിസിട്രേറ്റിനെതിരെ കെ സുധാകരന്‍

കണ്ണൂര്‍ : തനിക്കെതിരെയുള്ള കേസ് പരിഗണിക്കുമ്പോള്‍ ചില പരാമര്‍ശങ്ങള്‍ നടത്തിയ തിരുവനന്തപുരം ഒന്നാംക്ലാസ് മജിസ്‌ട്രേറ്റിനെ കടുത്ത ഭാഷയില്‍ ആക്ഷേപിച്ച് കെ. സുധാകരന്‍ എംപി രംഗത്ത്. തന്റെ പാരമ്പര്യമറയാതെയാണ് തന്നെ വിമര്‍ശിക്കുനതെന്ന് സുധാകരന്‍.

ബാര്‍ ലൈസന്‍സ് കേസില്‍ സുപ്രീംകോടതി ജഡ്ജി കൈക്കൂലി വാങ്ങിയത് നേരിട്ടുകണ്ടെന്ന് പ്രസംഗിച്ചതിനെക്കുറിച്ചുള്ള അന്വേഷണം പൊലീസ് വൈകിപ്പിക്കുന്നതിനെ തിരുവനന്തപുരം ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട്(മൂന്ന്) എ ഇജാസ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. അന്വേഷണത്തെ സുധാകരന്‍ ഭയപ്പെടുന്നത് എന്തിനെന്നും കോടതി ചോദിച്ചു.

ജുഡീഷറിയുടെ തകര്‍ച്ചയാണിതെന്നും റണ്ണിംഗ് കമ്മന്ററികള്‍ കോടതിക്ക് ഗുണകരമല്ലെന്നും സുധാകരന്‍ കോടതിയെ ഓര്‍മിപ്പിച്ചു.

 

Share news
error: Content is protected !!
Scroll to Top