Section

malabari-logo-mobile

ഇന്ത്യയില്‍ ലൈംഗിക തൊഴിലാളികള്‍ക്കിടയില്‍ എയിഡ്‌സ് രോഗികള്‍ കുറയുന്നു

HIGHLIGHTS : ദില്ലി :ഇന്ത്യയില്‍ വര്‍ഷത്തില്‍ എയ്ഡ്‌സ് ബാധിക്കുന്നവരുടെ എണ്ണത്തില്‍ ആശ്വാസകരമായ കുറവ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ പുതുതായി എച്ച്‌ഐവി

ദില്ലി :ഇന്ത്യയില്‍ വര്‍ഷത്തില്‍ എയ്ഡ്‌സ് ബാധിക്കുന്നവരുടെ എണ്ണത്തില്‍ ആശ്വാസകരമായ കുറവ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ പുതുതായി എച്ച്‌ഐവി ബാധിച്ചവരുടെ വാര്‍ഷികാടിസ്ഥാനത്തില്‍ 56 ശതമാനത്തോളം കുറഞ്ഞതായി ലോകസഭയില്‍ ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി എസ് ഗാന്ധിസെല്‍വന്‍ അറിയിച്ചു.

2010 ലെ ഇന്ത്യയിലെ എച്ച്‌ഐവി ബാധിതരുടെ കണക്കെടുപ്പിന്റെ അടിസ്ഥാനത്തിലാണ് ഈ വെളിപ്പെടുത്തല്‍.

sameeksha-malabarinews

2000ത്തില്‍ ഇന്ത്യയില്‍ 2.7 ലക്ഷം പുതിയ രോഗബാധിതരാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ 2009 ല്‍ അത് ഏകദേശം 1.2 ലക്ഷം രോഗബാധിതര്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

റിപ്പോര്‍ട്ടിലുള്ള ഒരു പ്രധാന കണ്ടെത്തല്‍ സ്ത്രീ ലൈംഗീക തൊഴിലാളികളുടെ ഇടയിലും യുവതികള്‍ക്കിടയിലും പുതിയ രോഗബാധിതതരുടെ എണ്ണം ഗണ്യമായി കുറഞ്ഞിരിക്കുന്നു എന്നതാണ്.

ശക്തമായ ബോധവല്‍ക്കരണവും ഗര്‍ഭനിരോധന ഉറകളുടെ ഉപയോഗവും വര്‍ദ്ധിച്ചതും ഇതിന് കാരണമാകാം.

ഏറ്റവുമധികം എയ്ഡ്‌സ് ബാധിതരുള്ള തെക്ക് വടക്കന്‍ സംസ്ഥാനങ്ങളിലാണ് ഈ കുറവ് ഉണ്ടായിട്ടുള്ളത്. എന്നാല്‍ കുറഞ്ഞ ബാധിതതരുണ്ടായിരുന്ന ചില സംസ്ഥാനങ്ങളില്‍ നേരിയ തോതില്‍ ഇവരുടെ എണ്ണം വര്‍ദ്ധിച്ചതായും കണക്കാക്കുന്നു.

2009 ല്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 1.2 ലക്ഷം കേസുകളില്‍ 39% മാത്രമെ നേരത്തെ കൂടുതല്‍ രോഗികള്‍ ഉണ്ടായിരുന്നു 6 സംസ്ഥാനങ്ങളില്‍ നിന്നുള്ളു. 41% പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഒഡീഷ,ബീഹാര്‍,ബംഗാള്‍,ഉത്തര്‍പ്രദേശ്,രാജസ്ഥാന്‍,മധ്യപ്രദേശ്,ഗുജറാത്ത്് എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ്.

2010-11 ല്‍ എആര്‍ടി സെന്റെറുകളില്‍ (രോഗ ബാധിതര്‍ക്ക് ചികിത്സ ലഭിക്കുന്ന കേന്ദ്രം) 320114 എച്ച്‌ഐവി കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!