ഭാര്യയെന്ന് കരുതി മറ്റൊരു യുവതിയെ കുത്തി പരിക്കേല്‍പ്പിച്ചു

മുംബൈ: ഭാര്യയെന്ന് കരുതി മറ്റൊരു യുവതിയെ കുത്തി മാരകമായി പരിക്കേല്‍പ്പിച്ചയാള്‍ പോലീസ് പിടിയില്‍.

മുംബൈ ദാദര്‍ റെയില്‍വേസ്റ്റേഷനു പിന്നിലെ തിരക്കേറിയ റോഡില്‍ വെച്ചാണ് ആക്രമിക്കപ്പെട്ടത്. വിജയ് സംഘവ്ക്കാര്‍ എന്നയാളാണ് ഈകൃത്യം ചെയ്തത്. ഭാര്യയാണെന്നു കരുതി കൊല്ലാണ് ഇയാള്‍ കുത്തിയതെന്നാണ് പോലീസില്‍ നല്‍കിയ മൊഴി. ഇവര്‍ക്ക് നിരവധി കുത്തുകള്‍ ഏറ്റിട്ടുണ്ട്.

സംഭവം നടന്നയുടനെ തൊട്ടടുത്ത പോലീസ് എയ്ഡ് പോസ്റ്റിലുണ്ടായിരുന്ന പോലീസുകാര്‍ ഇയാളെ പിടികൂടി. യുവതിയെ ഗുരുതരമായ പരിക്കുകളോടെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

 

Share news
error: Content is protected !!
Scroll to Top