ഭാര്യ ഭര്‍ത്താവിനെ കൊന്ന് കുഴിച്ച് മൂടി

കുമളി: ഭര്‍ത്താവിനെ കൊന്ന് ഭാര്യ കുഴിച്ച് മൂടി. ആനവിലാസം ചെങ്കര റോഡരുകില്‍ താമസിക്കുന്ന സുരേഷ് (35) നെയാണ് ഭാര്യ കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഭാര്യ വാണിശ്രീ (30) യെ പോലീസ് കസ്റ്റെഡിയില്‍ എടുത്തു.
കഴിഞ്ഞ മാസം ഏഴാം തിയ്യതി മുതല്‍ സുരേഷിനെ കാണാനില്ലായിരുന്നു. വ്യാഴാഴ്ച രാത്രിയാണ് സുരേഷ് കൊല ചെയ്യപ്പെട്ടതാണെന്ന സൂചന കുമളി പോലീസിന് ലഭിച്ചത്. ഇതേ തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഭാര്യ വാണി ശ്രീ കുറ്റം സമ്മതിച്ചതും സുരേഷിനെ കൊലപ്പെടുത്തിയ ശേഷം വീടിന് സമീപത്തുള്ള തൊഴുത്തിനടുത്ത് കുഴിച്ചിട്ടതായും വാണിശ്രീ സമ്മതിച്ചത്.

കുടുംബ വഴക്കാണ് സംഭവത്തിന് പിന്നിലാണെന്നാണ് പ്രാഥമിക വിവരം.

 

Share news
error: Content is protected !!
Scroll to Top