ബ്ലാക് മാന്‍ പിടിയില്‍

വര്‍ക്കല: തലസ്ഥാന ജില്ലയെ ഏറെക്കാലമായി ഉറക്കം കെടുത്തിയ ബ്ലാക് മാന്‍ പിടിയില്‍.ഇയാളെ പിടികൂടാനായി ഉറക്കമൊഴിച്ച് കാത്തിരുന്ന നാട്ടുകാരുടെ വലയില്‍ തന്നെയാണ് കുടുങ്ങിയത്. ഇയാള്‍ അന്യസംസ്ഥാനക്കാരനാണ്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന രണ്ട് പേര്‍ ഒടി രക്ഷപ്പെട്ടു.

ഇയാള്‍ കറുത്ത മുഖംമൂടി ധരിച്ചിരുന്നു.,ഇയാളുടെ കയ്യില്‍ നിന്ന് വാളും കമ്പിപ്പാരയും മറ്റും പിടിച്ചെടുത്തിട്ടുണ്ട്.
വര്‍ക്കല തോട്ടുമുഖം അംബേദകര്‍ കോളനിയില്‍ വച്ച് പുലര്‍ച്ചെ 2 മണിക്കായിരുന്നു ഇയാളെ പിടികൂടിയത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസിന് പ്രതിയെ വിട്ടുകൊടുക്കാന്‍ സ്ത്രീകളടക്കമുള്ള നാട്ടുകാര്‍ തയ്യാറാകാതിരുന്നത് നേരിയ സംഘര്‍ഷത്തിനിടയാക്കി. പിന്നീട് സിഐയടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയാണ് ബ്ലാക്ക് മാനെ സ്‌റ്റേഷനിലേക്ക് കൊണ്ടുപോയത്. ഇയാളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ചോദ്യം ചെയ്യലിന് ശേഷമെ വെളിപ്പെടുത്താനാകു എന്ന് പോലീസ് വൃത്തങ്ങള്‍ അറയിച്ചു.

കുറെ നാളുകളായി ബ്ലാക്മാന്റെ സാനിദ്ധ്യം ഈ മേഖലയില്‍ വീട്ടമ്മ മാരുടെ ഉറക്കം കെടുത്താന്‍ തുടങ്ങിയിട്ട്. ഇതാണ് അവരെ പോലീസിനെ തടയാനടക്കം പ്രേരിപ്പിച്ചത്.

 

Share news
error: Content is protected !!
Scroll to Top