Section

malabari-logo-mobile

കേരളത്തില്‍ രതി വ്യതിയാനങ്ങള്‍ കൂടുന്നു.

HIGHLIGHTS : നമ്മുടെ നാടിന്റെ സാമൂഹ്യ ബന്ധത്തിലുണ്ടാകുന്ന മൂല്യച്യുതിയും സെക്‌സിനെ

നമ്മുടെ നാടിന്റെ സാമൂഹ്യ ബന്ധത്തിലുണ്ടാകുന്ന മൂല്യച്യുതിയും സെക്‌സിനെ കുറിച്ചുള്ള അജ്ഞതയും ആരോഗ്യ രംഗത്തും സാമൂഹിക രംഗത്തും പുതിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. മുന്‍പും സമൂഹത്തില്‍ നിലനിന്നിരുന്നെങ്കിലും ഇന്ന് മറ്റേതെങ്കിലും തരത്തിലുള്ള ലൈംഗിക രീതികളില്‍ ആനന്ദം കണ്ടെത്തുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു. ശിശുകാമവും ഒളിഞ്ഞുനോട്ടവും സ്വയം പ്രദര്‍ശനവും പോലുള്ള രതിവ്യതിയാനങ്ങളാണ് സമൂഹത്തില്‍ പുതിയ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ഇന്റര്‍ നെറ്റിന്റെ ഉപയോഗം വ്യാപകമായതോടെ കൗമാരക്കാര്‍ക്കിടയില്‍ പോര്‍ണ്‍ സെക്‌സ് സൈറ്റുകളിലൂടെ ലൈംഗികതയെ കുറിച്ച് തെറ്റായ ധാരണ വളരാനും ഇടയായിട്ടുണ്ട്.

കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്ന സൈറ്റുകള്‍ സ്ഥിരമായി ഉപയോഗിക്കുന്ന കേരളത്തിലെ ചില ഇമെയില്‍ ഐഡികള്‍ നിരീക്ഷണത്തിലാണ്. ദിനംപ്രതി മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ നിന്ന് ഇത്തരം അതിക്രമങ്ങളുടെ തോത് വര്‍ദ്ധിച്ചുവരുന്നത് നമുക്ക് കാണാന്‍ കഴിയും.

sameeksha-malabarinews

ചില രതിവ്യതിയാനങ്ങള്‍.

1 ഒളിഞ്ഞുനോട്ടം അഥവാ വോയറിസം.

മറ്റുള്ളവര്‍ വസ്ത്രം മാറുന്നതോ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതോ ഒളിഞ്ഞ് നോക്കുന്നതില്‍ സംതപ്തി ലഭിക്കുന്ന സ്വഭാവമാണ് വോയറിസം.

2. സ്വയം പ്രദര്‍ശനം അഥവാ എക്‌സിബിഷനിസം.
വസ്ത്ര ധാരണത്തില്‍ തന്നെ ഭാഗിക നഗ്നത പ്രദര്‍ശനം ഇന്നൊരു ഫാഷനാണ്. ഇതിലുപരി ലൈംഗികാവയവങ്ങളോ നഗ്നശരീരമോ എതിര്‍ ലിംഗത്തിലുള്ളവരെ കാണിക്കുന്നതില്‍ ലൈംഗിക സംതൃപ്തി കണ്ടെത്തുന്ന സ്വഭാവ വൈകല്ല്യമാണ് എക്‌സിബിഷനിസം. ഇതില്‍ കൂടുതല്‍ ഇരയാക്കപ്പെടുന്നത് തൊഴിലിന്റെ ഭാഗമായി പുറത്തിറങ്ങി സഞ്ചരിക്കുന്ന സ്ത്രീകളാണ്. ഈ രോഗികള്‍ ലൈംഗികവിജ്ഞാനമില്ലാത്തവരും തന്റേടക്കുറവ്, എതിര്‍ ലിംഗത്തിലുള്ളവരുമായി ഇടപഴകാനും അടുക്കുവാനും സാധിക്കാത്ത അപകര്‍ഷതാ ബോധം എന്നിവയുള്ളവരായിരിക്കും.

3. ശിശു കാമം

രതിവ്യതിയാനങ്ങളില്‍ സമൂഹത്തിന് ഏറ്റവും ദോഷകരമായത് ഇതാണ്. കുട്ടികളുമായി ലൈംഗീക ബന്ധത്തിലേര്‍പ്പെടുന്നതും സംതൃപ്തി നേടുന്ന സ്വഭാവമാണിത്. ബാല്യ കാലത്തുണ്ടായ ലൈംഗിക പീഡനാനുഭവവും. സഫലമാകാത്ത രതി മോഹങ്ങളും ഒരാളെ ശിശു കാമിയാക്കാം.

ചികിത്സ

വ്യക്തിപരവും സാമൂഹികപരവുമായ കാരണങ്ങളാലാണ് ഇത്തരം രതിവ്യതിയാന രോഗങ്ങള്‍ വര്‍ദ്ധിക്കുന്നത്. എതിര്‍ ലിംഗത്തിലുള്ളവരോട് ഇടപഴകാനും അടുക്കുവാനും കഴിയാത്തവര്‍ ഇത്തരം രോഗികളില്‍ കൂടുതലാണ്. വിദ്യഭ്യാസത്തിന്റെ ഭാഗമായി ശരിയായ ലൈംഗിക അറിവ് ലഭിക്കാത്തത് ഇത്തരം വ്യതിയാനങ്ങള്‍ക്ക് കാരണമാകാറുണ്ട്. അതുകൊണ്ടുതന്നെ രതി പാപമാണെന്ന കാഴ്ചപ്പാട് മാറ്റുകയും വിദ്യഭ്യാസകരിക്കുലത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് ലൈംഗികവിദ്യഭ്യാസം നല്‍കേണ്ടതും അത്യന്താപേക്ഷിതമാണ്.

പൊതുശല്യമായി തീരുന്ന കുറ്റകൃത്യങ്ങളിലേക്ക് ഇത്തരം ആളുകള്‍ മാറാതിരിക്കാന്‍ ശരിയായ രീതിയിലുള്ള മനശാസ്ത്രചികിത്സയായിരിക്കൂം ഫലപ്രദമാകുക.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!