ബൈപ്പാസില്‍ വാഹനാപകടം അമ്മയും രണ്ടു മക്കളും മരിച്ചു.

രാമനാട്ടുക്കര: കോഴിക്കോട് രാമനാട്ടുകര ബൈപ്പാസില്‍ അഴിഞ്ഞിലത്ത് അമ്മയും രണ്ട് പെണ്‍കുട്ടികളും മരിച്ചു. പത്തനംതിട്ട അടൂര്‍ സ്വദേശികളായ രാജലക്ഷമി മക്കളായ ശ്രീലക്ഷമി (10), ഐശ്വര്യ(8) എന്നിവരാണ് മരിച്ചത്. രാമനാട്ടുകര ബൈപ്പാസിലെ പൊറ്റേപ്പടി ജംഗ്ഷനി്ല്‍ വെച്ച് ഇവര്‍ സഞ്ചരിച്ച ഇന്നോവ കാറും മിനി ബസ്സും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

ഇന്ന് രാവിലെ 11.30 മണിയോടെയാണ് അപകടം ഉണ്ടായത്. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലേക്ക് പോവുന്നവരാണ് അപകടത്തില്‍പ്പെട്ടത്. മെഡിക്കല്‍കോളേജില്‍ നിന്നും രാമനാട്ടുകരയിലേക്ക് വരികയായിരുന്ന മിനിബസ്സാണ്് ഇവരുടെ വാഹനവുമായി കൂട്ടിയിടിച്ചത്. അപകടത്തില്‍ പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Share news
error: Content is protected !!
Scroll to Top