ബിപാഷയുടെ ‘രാസ്3’ കോടികള്‍ വാരുന്നു

ബിപാഷ ബസു മനസും ശരീരവും തുറന്നഭിനിയിച്ചതുകൊണ്ട് കാര്യമുണ്ടായി. ‘രാസ്3’ അഞ്ച് ദിവസംകൊണ്ട് വാരിക്കൂട്ടിയത് 47.09 കോടി രൂപ.

ബിപാഷ ബസുവിന്റെ തകര്‍പ്പന്‍ പ്രകടനം തന്നെയാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. ചിത്രത്തിന്റെ വിമര്‍ശകര്‍ക്ക് പോലും ഇക്കാര്യത്തില്‍ എതിരഭിപ്രായമില്ല. ഏറെക്കാലത്തിനു ശേഷമാണ് ബിപാഷക്കും സംവിധായകന്‍ വിക്രംഭട്ടിനും ഇത്തരമൊരു ഹിറ്റ് കിട്ടുന്നത്.

ഇത് ഒരു 3D ചിത്രം കൂടിയാണ്. 2002 ലും 2009 ലുമാണ് ഹൊറര്‍ ത്രില്ലറിന്റെ ആദ്യഭാഗങ്ങള്‍ തുടങ്ങുന്നത്. റൊമാന്റിക് താരം ഇമ്രാന്‍ ഹാഷ്മിയാണ് ഈ ചിത്രത്തിലെ നായകന്‍. ഇഷാഗുപ്തയും ഇതില്‍ ഒരു മികച്ച കഥാപാത്രത്തിന് ജീവന്‍ നല്‍കുന്നുണ്ട്. ബിപാഷ ഇതില്‍ ഒരു സിനിമ നടിയായാണ് അഭിനയിക്കുന്നത്.

 

Share news
error: Content is protected !!
Scroll to Top