ബിനാലെ വേദിയില്‍ പോരാട്ടം പ്രവര്‍ത്തകരുടെ പ്രതിഷേധം.

കൊച്ചി: ബിനാലെയുടെ ഭാഗമായി ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ നടന്ന പരിപാടിക്കിടയിലേക്ക് തള്ളിക്കേറാന്‍ പോരാട്ടം പ്രവര്‍ത്തകര്‍ ശ്രമിച്ചു. സംഭവത്തെ തുടര്‍ന്ന് പോരാട്ടം സംഘടനാ പ്രവര്‍ത്തകരായ ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

കാക്കനാട് നിലംപതിഞ്ഞിമുകള്‍ കോട്ടുവള്ളി വീട്ടില്‍ ശ്യംലാല്‍(32), കോതമംഗലം നെല്ലിമറ്റം പുന്നത്താനം വീട്ടില്‍ ജോണ്‍സ്(28), വെണ്ണല പുഞ്ചപ്പറമ്പില്‍ വീട്ടില്‍ ഉണികൃഷ്ണന്‍(40), കാക്കനാട് നിലംപതിഞ്ഞി മുകള്‍ പാലക്കല്‍ പറമ്പില്‍ വീട്ടില്‍ പി കെ വിജയന്‍(45) കോഴിക്കോട് ചാലിയം മാമ്പിയില്‍ വീട്ടില്‍ സ്വപ്‌നേഷ് ബാബു(37), തൃശൂര്‍ വാടാനിപ്പള്ളി അരയാംപറമ്പില്‍ വീട്ടില്‍ പ്രശാന്ത് (39),ജോര്‍ജ്് പി മാത്യു(29) എന്നിവരാണ് അറസ്റ്റിലായത്.

 

Share news
error: Content is protected !!
Scroll to Top