ബസ്‌യാത്രക്കിടയില്‍ മൂന്നരലക്ഷം രൂപയുടെ സ്വര്‍ണാഭരണം കളവ് പോയി.

കോഴിക്കോട് : കോഴിക്കോട് -പരപ്പനങ്ങാടിക്കുമിടയില്‍ ബസ്സ്‌യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ ബാഗില്‍ നിന്ന് ഉദ്ദേശം 3.5 ലക്ഷം രൂപ വിലവരുന്ന 12.5 പവന്റെ സ്വര്‍ണാഭരണങ്ങള്‍ കളവുപോയി ബാഗ് ബ്ലേഡ് വച്ച് കീറിയാണ് സ്വര്‍ണം മോഷ്ടിച്ചിരിക്കുന്നത്.

കോഴിക്കോട് ചുള്ളിപ്പാറ സ്വദേശി പ്രദീപിന്റെ ഭാര്യ പരപ്പനങ്ങാടി ചെട്ടിപ്പടി പോത്താഞ്ചേരി ജിജിയുടെ ബാഗില്‍ നിന്നാണ് സ്വര്‍ണം കളവ് പോയത്. ഇന്ന് രാവിലെ കാരപറമ്പിലുള്ള ബാങ്കില്‍ നിന്നും പണയം വെച്ചിരുന്ന സ്വര്‍ണം തിരികെയെടുത്ത് പരപ്പനങ്ങാടി ചെട്ടിപ്പടിയിലേക്ക് സ്വകാര്യബസ്സില്‍ യാത്രചെയ്യവേയാണ് സംഭവമുണ്ടായത്.

മാലയും വളകളും കമ്മലുമടങ്ങിയ ആഭരങ്ങള്‍ക്ക് ഉദ്ദേശം 3 ലക്ഷം രൂപ വിലവരും. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മലപ്പുറം ജില്ലയില്‍ ബസ്സുകളില്‍ ഇത്തരത്തിലുള്ള മോഷണം അടുത്തകാലത്തായി വ്യാപകമായി കൊണ്ടിരിക്കുകയാണ്.

Share news
error: Content is protected !!
Scroll to Top